വഴിതര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലം അഞ്ചലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. അഞ്ചല്‍ ഏറത്താണ് അയല്‍വീട്ടുകാര്‍ തമ്മിലുള്ള വഴിതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. ഏറം വിഷ്ണു സദനത്തില്‍ രവീന്ദ്രന്‍, ദിവാകരന്‍, ഇന്ദിര , വിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരും അയല്‍വീട്ടുകാരുമായി ഏറെ നാളായി വഴിത്തര്‍ക്കം നിലനല്‍ക്കുകയാണ്.
ഏതാനും നാള്‍മുന്പ് പ്രശ്നമുണ്ടായപ്പോള്‍ അഞ്ചല്‍ പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീടിന് സമീപത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കമുണ്ടായവുകയും സംഘര്‍ശത്തില്‍ അവസാനിക്കുകയുമായിരുന്നു. അയല്‍വാസികളായി മുരളിയും മകന്‍ അനില്‍കുമാറുമാണ് വെട്ടിയതെന്ന് ഇവര്‍ പറയുന്നു.
ലക്ക് ഗുരുതരമായി പരിക്കേറ്റ് വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് മൂന്ന് പേരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മുരളിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്
