തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. സ്വാതിഷ്, കണ്ണന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളേജ് സിഐ അറസ്റ്റ് ചെയ്തത്.

ഡിസംബർ 27നാണ് ശ്രീകാര്യം എടവക്കോട് സിപിഎം പ്രവര്‍ത്തകനായ സാജുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു സാജുവിനെതിരെയുള്ള ആക്രമണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.