2010 ഏപ്രില്‍ 10നാണ് കൊലപാതകം നടക്കുന്നത്. രാത്രി ഒന്‍പത് മണിയോടെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ ഭാര്യയുടെയും മകളുടെയും മുന്നില്‍വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാമഭദ്രന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ നടന്ന ഉത്സവുമായി ബന്ധപ്പെട്ട സംഘട്ടനത്തില്‍ ഇടപെട്ടതാണ് പ്രകോപനം. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിലിറക്കിയതിനാണ് രാമഭദ്രനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
സിപിഎം ലോക്കല്‍ സെക്രട്ടറിയട്ടം 16 പേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ ആദ്യഘട്ടത്തില്‍ സിബിഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു വീണ്ടും ഹൈക്കോടതി സമീപിച്ചു. ഇതോടെയാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
