തിരുവനന്തപുരം: സ്വത്തിനായി അച്ഛനെ തല്ലികൊന്ന കേസിൽ സിപിഎം ഏര്യാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവർക്ക് തടവും പിഴയും. കഴക്കൂട്ടം സിപിഎം ഏരിയാ കമ്മിറ്റി അംഗം സ്നാഗപ്പന് ഏഴു വർഷം പിഴ തിരുവനന്തപുരം അതിവേഗ കോടതി വിധിച്ചു. കേസിലെ പ്രതികളെ സഹായിച്ചതിനും തെളിവു നശിച്ചപ്പതിനുമാണ് ശിക്ഷ.
10 വർഷം മുമ്പാണ് മരിയാപുരം സ്വദേശിയായ ഡൊമനിക്കിനെ സ്വത്തു തർക്കത്തെ തുടർന്ന് മക്കളും മരുമക്കളും ചേർന്ന് തല്ലികൊന്നത്. കൊലപാതകം ആത്മഹത്യയാക്കാ മാറ്റാനായി സ്നാഗപ്പൻറെ സഹായത്തോടെ പ്രതികള്‍ ശ്രമിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട ഡൊമനിക്കിൻറെ മരുകനുമായ ബിജിൽ റോക്കി, മകള്‍ ഷാമിനി എന്നിവർക്ക് ജീവപര്യന്തം ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഡൊമനിക്കിൻറെ മകൻ സംഭവം നടക്കുമ്പോള്‍ പ്രയാപൂർത്തിയാകാത്തതിനാൽ പ്രത്യേകം വിചാരണ നടത്തും.
