വാഷിംങ്ടണ്‍: അമ്മയും 25വയസ്സുള്ള കാമുകനുമായി ചേര്‍ന്ന് തന് നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. കാതറില്‍ കോക്‌സ്, ഡാനി ഷെപ്പേര്‍ഡ് എന്നിവരാണ് എലി കോക്‌സ് എന്ന കുട്ടിയെ കൊല്ലപ്പെടുത്തിയത്. കുട്ടിയുടെ രക്തത്തില്‍ മയക്കുമരുന്നിന്‍റെ അംശം ഉണ്ടായിരുന്നുവെന്നും, കുട്ടിയുടെ അസ്ഥികള്‍ക്ക് 28 ഓളം ഒടിവുകളും, തലയുടെ പുറകില്‍ മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

2016 ഏപ്രില്‍ 27നാണ് കുട്ടി മരിച്ചത്. ഏപ്രില്‍ 13 ന് ശ്വസിക്കാന്‍ പോലും സാധിക്കാത്ത ഗുരുതര അവസ്ഥയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് ഡോക്ടര്‍മാര്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. 

കുട്ടിയുടെ അമ്മയെയും കാമുകനേയും ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി. തങ്ങള്‍ നിരപരാധികളാണെന്നും കുട്ടിയെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു. എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇവര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.