ചങ്ങനാശ്ശേരിയില്‍ കൊലപാതകം യാചകനായ വൃദ്ധനെ തലക്കടിച്ച് കൊന്നു സുഹൃത്തുക്കളായ രണ്ട് പേര്‍ കസ്റ്റഡിയില്‍
കോട്ടയം: ചങ്ങനാശ്ശേരിയില് യാചകനായ വൃദ്ധന് തലക്കടിയേറ്റ് മരിച്ചു. പൊലീസ് സ്റ്റേഷന് അടുത്തുള്ള കടത്തിണ്ണയിലാണ് മൃതദേഹം കിടന്നത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി സ്വദേശി 65കാരനായ ഗോപിയാണ് മരിച്ചത്. കൊലപ്പെടുത്താനുപയോഗിച്ച സിമന്റ് കട്ട മൃതദേഹത്തിന് സമീപത്തുതന്നെ ഉണ്ടായിരുന്നു.
രാവിലെ 6 മണിയോടെ ഇതുവഴി കടന്നുപോയ നാട്ടുകാരാണ് പൊലീസില് വിവരം അറിയിക്കുന്നത്. ചങ്ങനാശ്ശേരി DYSP ആര്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്സിക് വിദഗ്ദ്ധരും എത്തിയിരുന്നു. ഗോപിക്കൊപ്പം ഭിക്ഷാടനം നടത്തിയിരുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കഴിഞ്ഞ രാത്രി ഇവര് തമ്മില് വാക്കുതര്ക്കമുണ്ടാവുകയും കൊലപാതകത്തിലേക്കെത്തുകയുമായിരുന്നെന്നാണ് പൊലീസിന്റെ സംശയം. ചങ്ങനാശ്ശേരി സ്വദേശിയായ ഗോപി വര്ഷങ്ങളായി വീട്ടില്നിന്ന് അകന്നുകഴിയുകയാണ്. കടത്തിണ്ണകളിലായിരുന്നു രാത്രി താമസം.
