മലപ്പുറം: പിതാവ് മകനെ തലക്കടിച്ച് കൊന്നു. മലപ്പുറം താഴെക്കോട്ടാണ് സംഭവം. മരുതല പറങ്ങാടൻ നൗഷാദ് ബാബു ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12മണിക്കാണ് സംഭവം.

മദ്യപിച്ചെത്തുന്ന നൗഷാദ് വീട്ടിൽ നിത്യവും വഴക്കുണ്ടാക്കാറുണ്ട്. ഇതിൽ സഹികെട്ട് പിതാവ് മുഹമ്മദ് മകൻ നൗഷാദ് ബാബുവിനെ കൊലപെടുത്തിയെന്നാണ് നിഗമനം. പിതാവിനേയും സഹോദരനെയും പെരിന്തൽമണ്ണ പോലിസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.