രാജു എന്നയാളാണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശികളാണ് മരണപ്പെട്ട ദമ്പതികള്‍

ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളിയായ മുന്‍ എയര്‍ഫോര്‍സ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടിലെ മുന്‍ ജോലിക്കാരന്‍ അറസ്റ്റില്‍. രാജു എന്നയാളാണ് അറസ്റ്റിലായത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഭോപ്പാലില്‍ നര്‍മദാ നഗറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ജി.കെ.നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥാനായിരുന്നു ജി.കെ നായര്‍. മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായിരുന്നു ഗോമതി.