ആലപ്പുഴ: ആലപ്പുഴ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിച്ച സുധികുമാറിന് വധഭീഷണി. കൊലപ്പെടുത്തുമെന്ന്  ക്ഷേത്രത്തിലെ ശാന്തി ചിങ്ങോലി നാരായണന്‍ ഭീഷണിപ്പെടുത്തിയെന്ന് സുധികുമാര്‍ ആരോപിച്ചു. സുധികുമാര്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.  അബ്രാഹ്മണനായ സുധി കുമാര്‍ ഇന്ന് കീഴ്ശാന്തിയായി ചുമതലയേല്‍ക്കാനിരിക്കുകയായിരുന്നു.  സുധികുമാര്‍ കീഴ്ശാന്തിയാകുന്നതിനെതിരെ ക്ഷേത്രം തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

ചില സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കീഴ്ശാന്തി സുധീറിന് നല്‍കിയ നിയമനം ബോര്‍ഡ് നേരത്തെ റദ്ദാക്കിയിരുന്നു. ബോര്‍ഡിന്റെ തീരുമാനം തെറ്റാണെന്ന് നിയമസെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാമണനായ സുധീറിനെ കീഴ്ശാന്തിയായി നിയമിക്കാനുള്ള ദേവസ്വം ബോഡിന്റെ തീരുമാനത്തിനെതികെ ചില സംഘടനകള്‍ രംഗത്തെത്തി. ജോലിയില്‍ പ്രവേശിക്കാനെത്തിയ സുധീറിനെ തടയുകയും ചെയ്തു. ഇതേ തുര്‍ന്നാണ് ഉത്തരവ് ദേവസ്വം ബോഡ് റദ്ദാക്കിയത്. 

അബ്രാമണന്റെ നിയമനം റദ്ദാക്കിയതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലെത്തി. അബ്രാഹ്മണര്‍ക്കും പൂജ നടത്താമെന്നും ഇവരെ തടയാന്‍ പാടില്ലെന്നുമുള്ള സുപ്രീംകോടതിവിധി നിലവിലുള്ളപ്പോള്‍ ഉത്തരവ്  റദ്ദാക്കിയത് തെറ്റാണെന്ന് പരാതികള്‍ പരിശോധിച്ചശേഷം നിയമസെക്രട്ടറി ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉത്തരവ് റദ്ദാക്കിവര്‍ക്കെതിരെ നടപടിവേണണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതനസുരിച്ച് ദേവസ്വം വകുപ്പ് തുടര്‍നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് സുധീറിന് പുനര്‍നിയമനം നല്‍കാന്‍ ദേവസ്വം ബോഡ് യോഗം തീരുമാനിച്ചത്.