തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പ്രത്യേക അന്വേഷണസംഘം അറിയിച്ചു. 

കൊല്ലം മെഡിട്രിന, മെഡിസിറ്റി എന്നിവയിലെ ഡോക്ടര്‍മാരും പ്രതികളാകുമെന്നാണ് സൂചന. കിംസ് എസ്യുടി റോയല്‍ ആശുപത്രികളെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ 45 സാക്ഷികളാണുളളത്. കേന്ദ്ര മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. 

ഓഗസ്റ്റിലാണ് ഗുരുതരമായി പരിക്കേറ്റ മുരുകനെയും വഹിച്ചുകൊണ്ടുള്ള 'ട്രാക്കിന്‍റെ' ആംബുലന്‍സ് കൊട്ടിയും കിംസില്‍ നിന്നും മെ‍‍ഡിട്രീന ആശുപത്രിയിലെത്തുന്നത്. ന്യൂറോ സര്‍ജനില്ലെന്ന കാരണം പറഞ്ഞാണ് മെ‍ഡിട്രീന മുരുകനെ ഒഴിവാക്കിയത്.