ഒമാനിലെ ദേശീയോത്സവമായ മസ്കറ്റ് ഫെസ്റ്റിവൽ ജനുവരി 18ന് ആരംഭിക്കുമെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു. 24 ദിവസം നീണ്ടു നിൽക്കുന്ന മേളയില്‍ ഒമാനി പരമ്പരാഗത കലാ സാംസ്‌കാരിക പരിപാടികൾക്ക് ആയിരിക്കും നഗരസഭ ഈ വർഷവും കൂടുതൽ പ്രാധാന്യം നൽകുക. മുൻ വര്‍ഷങ്ങളെപോലെതന്നെ വളരെ വ്യത്യസ്ത പുലർത്തുന്ന മേളക്കാണ് മസ്കറ്റ് നഗരസഭ ഈ വർഷവും പദ്ധതി ഇട്ടിരിക്കുന്നത്. അമിറാത് പാർക്ക്, റുമൈസിലെ നസിം ഗാർഡൻ എന്നീ രണ്ടു പ്രധാന വേദികൾ ഉൾപ്പടെ 6 വേദികളിലായിട്ടാണ് മേള നടക്കുക.

ഒ​മാ​നി സം​സ്​​കാ​ര​വും പൈ​തൃ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​കും അ​മി​റാ​ത്ത് പാർക്കിൽ ക്രമീകരിക്കുന്നത്. കൂടാതെ വാണിജ്യ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ തുടങ്ങിയവയും അമിറാത് പാർക്കിൽ ഉണ്ടാകും. വ്യോമയാന പ്രദര്‍ശനം, കുട്ടികളുടെ ഗ്രാമം, അമ്യൂസ്മെന്‍റ് റൈഡുകള്‍, കുട്ടികളുടെ തിയറ്റര്‍, അക്രോബാറ്റിക് പ്രകടനങ്ങള്‍, മാജിക് ഷോ, തുടങ്ങിയവ റുമൈസിലെ നസിം ഗാർഡനിൽ ഉണ്ടാകും. എല്ലാ ദിവസും കരിമരുന്നു പ്രയോഗം രണ്ട് കേന്ദ്രങ്ങളിലും നടക്കും.

24 ദിവസങ്ങളിലായി കുട്ടികള്‍ക്കും, യുവാക്കൾക്കും കുടുംബങ്ങള്‍ക്കും മേള കൂടുതൽ ആസ്വദിക്കുവാൻ കഴിയുന്ന രീതിയിലുള്ള ഏറെ വ്യത്യസ്തത പുലർത്തുന്ന വിനോദ പരിപാടികളും കാഴ്ചകളുമാണ് മസ്കറ്റ് നഗരസഭാ ഈ വർഷവും ഒരുക്കുന്നത്. ഈ വർഷത്തെ മേള ജനുവരി പതിനെട്ടിന് ആരംഭിച്ച് ഫെബ്രുവരി പത്തിന് അവസാനിക്കും. 1998 മുതൽ തുടർച്ചയായി മസ്കറ് നഗരസഭാ ഈ മേള നടത്തി വരുന്നുണ്ട്.