Asianet News MalayalamAsianet News Malayalam

സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദഡ, റാംജി റാവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി എന്നീ പ്രസിദ്ധ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്. 

music director s balakrishnan passed away
Author
Chennai, First Published Jan 17, 2019, 3:41 PM IST

ചെന്നൈ: സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും. 

ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി, മഴവിൽകൂടാരം എന്നീ പ്രസിദ്ധ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവരാണ് മക്കൾ.

14 ചിത്രങ്ങൾക്ക് മാത്രമേ എസ് ബാലകൃഷ്ണൻ സംഗീതം നൽകിയുള്ളൂ. പക്ഷേ, അവയിലെ ഗാനങ്ങളോരോന്നും എണ്ണം പറഞ്ഞവയായിരുന്നു. 'നീർപളുങ്കുകൾ', 'ഏകാന്തചന്ദ്രികേ', 'പാതിരാവായി നേരം' 'കളിക്കളം', 'ഉന്നംമറന്ന്', 'പവനരച്ചെഴുതുന്നു' - എന്നിവ അതിൽ ചിലത് മാത്രം. സിദ്ധിഖ് - ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മിക്ക ചിത്രങ്ങളിലും എസ് ബാലകൃഷ്ണനായിരുന്നു സംഗീതസംവിധായകൻ. 

സംവിധായകൻ ലാൽ എസ് ബാലകൃഷ്ണനെ അനുസ്മരിക്കുന്നത് കേൾക്കാം:

എസ് ബാലകൃഷ്ണന്റെ ചില പ്രസിദ്ധഗാനങ്ങൾ:

 

 

Follow Us:
Download App:
  • android
  • ios