മലപ്പുറം: ഹജ്ജ് സബ്സിഡി പടിപടിയായി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് മുസ്ലീം ലീഗ്.ഹജ്ജ് കര്‍മ്മം പണവും ആരോഗ്യവും ഉള്ളവര്‍ ചെയ്താല്‍ മതിയെന്ന് മുസ്ളിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ പറഞ്ഞു. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം മതവിശ്വാസപ്രകാരം ഹജ്ജ് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കര്‍മ്മമല്ല. പണവും ആരോഗ്യവുമുണ്ടെങ്കില്‍ ചെയ്താല്‍ മതി. സര്‍ക്കാരിന്റെയോ മററുള്ളവരുടെയോ ആനുകൂല്യം വാങ്ങി ചെയ്യേണ്ട കാര്യമില്ല. പല രാജ്യങ്ങലിലും ഹജ്ജിന് സബ്സിഡി നല്‍കുന്നില്ല. മതപരമായതോ രാഷ്‌ടരീയപരമായതോ ആയ ഒരു തീരുമാനമായി ഇതിനെ കാണേണ്ട കാര്യമില്ല.
ബി ജെ പി സര്‍ക്കാരിന്റെ ഉദ്യേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല. സബ്സിഡി ആവശ്യമില്ലെന്ന നിലപാട് മതസംഘടനകള്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്
ഇത്രയും കാലം നല്‍കിവന്ന ആനുകൂല്യമെന്ന നിലക്ക് സബ്സിഡി നിര്‍ത്തലാക്കുന്നതിന് മുന്‍പ് മതസംഘടനകളുമായി കൂടിയാലോക്കുന്നത് നല്ലതാമെന്നും
കെഎന്‍എ ഖാദര്‍ പറഞ്ഞു.
