കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനു കൂടി വെട്ടേറ്റു. കല്ലാച്ചി കളരിക്കണ്ടിയില്‍ ഷമീറിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചു. 

അസ്ലം വധക്കേസിലെ പ്രതിയെ പിടിക്കാത്തതില്‍ മുസ്‌ലിം ലീഗ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ സിപിഎം- ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയ ശേഷമാണ് സംഘര്‍ഷം ശമിച്ചത്. 

അന്നു ്വൈകിട്ട് കല്ലാച്ചിക്കടുത്ത് പയന്തോങ്ങില്‍ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. പയന്തോങ്ങ് മെഹര്‍ വീട്ടില്‍ നിഹാല്‍ ജിഫ്‌ലിക്കാണ് വെട്ടേറ്റത്.
കല്ലാച്ചി വാണിയൂര്‍ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.