Asianet News MalayalamAsianet News Malayalam

കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ അമിത് ഷാ ശ്രമിക്കുന്നെന്ന് മുസ്ലിം ലീഗ്

muslim league against kerala visit of amit shah
Author
First Published Jun 4, 2017, 11:24 AM IST

കോഴിക്കോട് : കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. അമിത് ഷാ സന്ദർശനം നടത്തിയ സ്ഥലങ്ങളിലെല്ലാം പിന്നീട് കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാമെന്ന ബി.ജെ.പിയുടെ തന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം ചേർത്ത് മുസ്ലിം ലീഗ് ലീഗ് ബി.ജെ.പി യെ ചെറുക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകൾ തുറക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് കാലത്ത് അബ്കാരികളുമായുണ്ടാക്കിയ ധാരണയുടെ ഫലമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിൽ സർക്കാർ കടന്നുകയറുകയാണെന്നും കെ.പി.എ മജീദ് കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios