കണ്ണൂര്‍: സർവകക്ഷി യോഗത്തിൽ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ്. സമാധാനയോഗം ബഹിഷ്കരിക്കണമെന്ന് ലീഗ് തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് സർവകക്ഷിയോഗം വിളിക്കേണ്ടത് . മുഖ്യമന്ത്രി വിളിക്കാത്ത യോഗത്തിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ലെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. നാളത്തെ യോഗം പ്രഹസനമെന്നും കെ.പി.എ.മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, കണ്ണൂരിൽ നാള സർക്കാർ വിളിച്ച സർവകക്ഷിയോഗത്തെ ചൊല്ലി യുഡിഎഫിലും ഭിന്നാഭിപ്രായം. മുഖ്യമന്ത്രി യോഗം വിളിക്കാത്തതിൽ വിയോജിപ്പുണ്ടെങ്കിലും യോഗം ബഹിഷ്കരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.