ദില്ലി: മുസ്ലിം ലീഗ് ദേശീയ നേതാക്കള്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയിൽ നേതാക്കൾ ഇരു പാർട്ടികളും ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയായി.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ രാഹുൽ ഗാന്ധിയെ അനുമോദിച്ചു. രാഹുൽ ഗാന്ധിയുടെ ദില്ലിയിലെ തുഗ്ലക് റോഡിലെ 12 നമ്പർ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫസർ ഖാദർ മൊയ്തീൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംപിമാരയ പി കെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൾ വഹാബ്, കേരള നിയസഭാ പാർട്ടി ലീഡർ എംകെ മുനീർ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.