മലപ്പുറം: ജില്ലയിലില്‍ ഗെയില്‍ സമരത്തിന്‍റ മുന്‍പന്തിയിലേക്ക് വരാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങൾക്കെതിരെ മുസ്ലീം ലീഗ്. കോണ്‍ഗ്രസ് നടത്തിയ നിരാഹാരസമരമടക്കുള്ള മുന്നേറ്റങ്ങൾ തരംതാണതായി പോയെന്നാണ് ലീഗിന്‍റെ വിമര്‍ശനം. സമരം ഏറ്റെടുക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്‍റ നിലപാടിനെ മറികടന്നാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ഡി സി സി പ്രസിഡണ്ട് വിവി പ്രകാശ് ഇരുപത്തിനാല് മണിക്കുര്‍ ഉപവാസം നടത്തിയത്.
വി എം സുധീരന്‍ ഉദ്ഘാടനം ചെയ്ത സമരത്തില്‍ ലീഗ് നേതൃത്വത്തിന്‍റ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. യു ഡി എഫ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ മലപ്പുറത്ത് ലീഗ് നേതൃത്വം നല്‍കേണ്ട സമരമാണ് കോണ്‍ഗ്രസ് നടത്തിയതെന്ന വിമര്‍ശനം ലീഗ് അണികള്‍ക്കിടയില്‍ സജീവമായിരുന്നു. ജില്ലയില്‍
സമരത്തിന്‍റ മുന്‍പന്തിയിലെത്താനുള്ള കോണ്‍ഗ്രസ് ശ്രമങ്ങല്‍ക്കെതിരെ ലീഗ് നേതാക്കളും രംഗത്ത് എത്തി.
വികസനത്തിന് എതിരല്ലെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കണമെന്നുമാണ് ലീഗ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ലീഗ് ഭൂരിപക്ഷ മേഖലകളിലൂടെ പൈപ്പ് ലൈന്‍ കടന്നു പോകുമ്പോള്‍ നിലപാട് അണികളെ ബോധ്യപ്പെടുത്താന്‍ ലീഗ് നേതത്വത്തിന് ഏറെ പാടുപെടേണ്ടി വരും.
