വളാഞ്ചേരി ചെയർപേഴ്സൻ സ്ഥാനം എം.ഷാഹിന രാജി വെക്കണമെന്ന് മുസ്ലീം ലീഗ്. ഷാഹിനയുടെ രാജി പാർട്ടി സ്വീകരിക്കും. രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടി രാജി ആവശ്യപ്പെടുമെന്നും മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജി വക്കരുതെന്ന് ലീഗ് നേതൃത്വം അഭ്യർഥിച്ചിട്ടില്ല.
വളാഞ്ചേരി: വളാഞ്ചേരി ചെയർപേഴ്സൻ സ്ഥാനം എം.ഷാഹിന രാജി വെക്കണമെന്ന് മുസ്ലീം ലീഗ്. ഷാഹിനയുടെ രാജി പാർട്ടി സ്വീകരിക്കും. രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടി രാജി ആവശ്യപ്പെടുമെന്നും മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജി വക്കരുതെന്ന് ലീഗ് നേതൃത്വം അഭ്യർഥിച്ചിട്ടില്ല.
ജില്ലാ നേതൃത്വത്തിന്‍റെ അഭ്യർഥന മാനിച്ച് രാജിയിൽ നിന്ന് പിൻമാറുന്നതായി ഷാഹിന നേരത്തെ പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടു. പാർട്ടി നേതൃത്വം നേരിട്ട് വിളിച്ച് രാജി വെക്കരുത് എന്ന് ആവശ്യപ്പെട്ടുവെന്ന് എം.ഷാഹിന പറഞ്ഞു. ഭരണകാര്യത്തിൽ പാർട്ടി സഹകരിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ഷാഹിന രാജിക്ക് ഒരുങ്ങിയത്. രാജിക്കത്ത് ഇന്നലെ ലീഗ് നേതൃത്വതിന് കൈമാറിയിരുന്നു.
ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഇവര്‍ നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. തീരുമാനങ്ങള്‍ക്ക് ഭരണപക്ഷത്തെ കൗൺസിലർമാർ പിന്തുണക്കുന്നില്ലെന്നും ഷാഹിന പരാതിപ്പെട്ടിരുന്നു.
