Asianet News MalayalamAsianet News Malayalam

മൂന്നാം സീറ്റ്; മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം പാണക്കാട്

മലപ്പുറത്തെയും പൊന്നാനിയിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ചകളും ഇന്ന് നടന്നേക്കും. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന

muslim league wants third seat in kerala; important party meeting today at panakkadu
Author
Malappuram, First Published Feb 2, 2019, 7:09 AM IST

മലപ്പുറം: മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് പാണക്കാട് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയമടക്കം യോഗത്തില്‍ ചർച്ചയാകും. നിലവിലുള്ള മലപ്പുറം, പൊന്നാനി എന്നീ സീറ്റുകള്‍ക്ക് പുറമേ വയനാട്, കാസർകോഡ്, വടകര സീറ്റുകളിലൊന്ന് വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇന്നത്തെ ചർച്ചയിൽ എടുക്കുന്ന തീരുമാനങ്ങളാകും യു ഡിഎ ഫ് ഉഭയകക്ഷി ചർച്ചയിൽ മുന്നോട്ടുവെക്കുക. 

മലപ്പുറത്തെയും പൊന്നാനിയിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ചകളും ഇന്ന് നടന്നേക്കും. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന.

രാവിലെ 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഉന്നതാധികാര സമിതി യോഗം. ഇതിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും.

Follow Us:
Download App:
  • android
  • ios