ഡിഫ്ത്തീരിയ കുത്തിവെപ്പിനെതിരെ സാമുഹ്യ മാധ്യമങ്ങളിലടക്കമുള്ള പ്രചാരണങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറെ ഉത്കണ്ഠയുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത മതനേതാക്കള്‍ പറഞ്ഞു. ഇത് ദൂരീകരിക്കേണ്ട ആവശ്യം ലീഗ് നേതാക്കളും പങ്കുവെച്ചു. സംശയങ്ങല്‍ക്ക് ഡോക്ടര്‍മാര്‍ യോഗത്തില്‍ മറുപടി നല്‍കി. എല്ലാവരും അടിയന്തിരമായി കുത്തിവെയ്പ്പുകള്‍ എടുക്കണമെന്ന പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. 

ഡോക്ടര്‍മാരുടെയും വിവിധ സംഘടനകളുടെയും കൂട്ടായ്മയായ മിഷന്‍ മുക്തിയാണ് യോഗം സംഘടിപ്പിച്ചത്. യോഗതീരുമാനം സര്‍ക്കാരിനെ അറിയിക്കാനും ധാരണയായിട്ടുണ്ട്.