മുസ്ലീങ്ങളെ വീട്ടില്‍ കയറ്റില്ല, അവരുടെ വോട്ടും വേണ്ടെന്ന് ബിജെപി എംപി

First Published 12, Apr 2018, 1:15 PM IST
Muslims are Criminals says bjp mp
Highlights
  • മുസ്ലീങ്ങള്‍ കുറ്റവാളികള്‍, അവരെ വിട്ടില്‍ കയറ്റില്ല
  • വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ജയ്പൂര്‍: തന്‍റെ മണ്ഡലത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന മുസ്ലീങ്ങള്‍ ക്രിമിനലുകളും ലൗജിഹാദ് പ്രചരിപ്പിക്കുന്നവരുമാണെന്ന് രാജസ്ഥാനിലെ ആല്‍വാര്‍ മണ്ഡലത്തിലെ ബിജെപി എംപി ബന്‍വാരി ലാല്‍ സിംഗല്‍. ചൊവ്വാഴ്ച ആല്‍വാറില്‍ വച്ച് നടന്ന് ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ബന്‍വാരി ലാല്‍ വിവാദ പരാമര്‍ശം നടത്തിയത്. 

മുസ്ലീംഗളെ തന്‍റെ വീട്ടിലേക്ക് കയറ്റില്ലെന്നും അവരോട് വോട്ട് ആവശ്യപ്പെടില്ലെന്നും ബന്‍വാരി ലാല്‍ പ്രസംഗത്തിനിടെ പറഞ്ഞു. പ്രസംഗത്തിന് ശേഷം തിരിച്ച് പോകാനൊരുങ്ങിയ എംപിയോട് പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ മുംസ്ലിംഗളെ അധിക്ഷേപിക്കുകയായിരുന്നു ബന്‍വാരി ലാല്‍.  

ഇത് രാഷ്ട്രീയപരമായ നിലപാടല്ല,  തന്‍റെ വിശ്വാസമാണ്. അവര്‍ വ്യാജ ഫേസ്ബുക്ക് ഐഡി നിര്‍മ്മിച്ച് ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നും എംപി പറഞ്ഞു. അവര്‍ തനിക്ക് വോട്ട് ചെയ്യില്ലെന്ന് അറിയാം. അവരുടെ വോട്ട് ആവശ്യവുമില്ല. അവര്‍ വോട്ട് ചെയ്താല്‍ പിന്നീട് അവരുടെ അക്രമങ്ങളില്‍ താന്‍ അവരെ സഹായിക്കേണ്ടി വരും. 

loader