കേസിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ വലിയ സഖാവിനെ രക്ഷിക്കാൻ ആണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഴുവൻ പ്രതികൾക്കും ജാമ്യം കിട്ടി. കേസിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ ആദ്യ കസ്റ്റഡി മരണം അല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മുൻ എസ്.പി എ.വി.ജോർജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.
വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ സർക്കാർ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി . മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു .
