ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വെല്ലുവിളിയെന്ന് ചൈന. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കാണാതിരിക്കരുതെന്നും വെല്ലുവിളിയെ ഗൗരവമായി കാണുന്നുവെന്നും ചൈനയുടെ ഓദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. യുവാക്കള്‍ കൂടുതലുള്ള ഇന്ത്യ നേട്ടങ്ങള്‍ കൊയ്യുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലെ ബൗദ്ധിക സ്ഥാപനമായ ആന്‍ ബൗണ്ടിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്‌. 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കുള്ള പത്രമാണ് ഗ്ലോബല്‍ ടൈംസ്. ഈ പത്രത്തില്‍ വരുന്ന ലേഖനങ്ങള്‍ ചൈനയുടെ ഔദ്യോഗിക വിവരങ്ങളായാണ് കണക്കാക്കുന്നത്.