ദില്ലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഷരീഅത്ത് നിയമത്തിനെതിരാണ് ബില്ലെന്നും മുസ്ലിം സംഘടനകളുമായോ പണ്ഡിതൻമാരുമായോ കൂടിയാലോചിക്കാതെയാണ് ബില്ലിലെ വ്യവസ്ഥകൾ തയ്യാറാക്കിയതെന്നും ബോര്‍ഡ് ആരോപിച്ചു.

മുത്തലാഖ് ബില്ല് പിൻവലിക്കണമെന്നു ബോര്‍ഡ് ആവശ്യപ്പെട്ടു. ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്നും  ലഖ്നൗവിൽ ചേർന്ന അഖിലേന്ത്യ എഐഎംപിഎൽബി യോഗം തീരുമാനമെടുത്തു.