കോഴിക്കോട്: മുത്തലാക്കിൽ വ്യക്തമാക്കിയത് പാർട്ടി നിലപാട് തന്നെയെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ. കേന്ദ്രത്തിന്റെ നീക്കം ഏക സിവിൽകോഡ് നടപ്പാക്കാനാണ്. ശരി അത്തിൽ ഊന്നിയുള്ള നിയമ നിർമ്മാണമാണ് വേണ്ടത്. കേന്ദ്ര നീക്കം ദുരുദ്ദേശ പരമാണെന്നും അദ്ദേഹം പറഞ്ഞു. 

ലോകസഭ പാസാക്കിയ മുത്തലാഖ് നിരോധന ബില്ലിനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്തെത്തിയിരുന്നു. ബില്ലിനെ വ്യക്തിപരമായി എതിര്‍ക്കുന്നതായാണ് ഹസന്‍ അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അത് പാര്‍ട്ടി നിലപാടാണെന്നാണ് ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടേതിന് വിരുദ്ധമായ നിലപാടാണ് ഹസന്റേത്. ബില്ലിലെ വ്യവവസ്ഥകളില്‍ അതൃപ്തി അറിയിച്ചെങ്കിലും മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ കോണ്‍ഗ്രസ് അനുകൂലിച്ചിരുന്നു.