അറസ്റ്റിലായ പരശുറാം വാഗ്‌മോറെയെക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധം തനിക്ക്  അറിയില്ലെന്ന് മുത്തലിക് 

ബംഗളൂരു: ​പ്രമുഖ മാധ്യമപ്രവർത്തക ​ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത പരശുറാം വാഗ്‌മോറെയെക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധം.

Add Asianetnews as a Preferred SourcegooglePreferred

 ശ്രീരാമസേനയുടെ തലവന്‍ പ്രമോദ് മുത്തലിക്കും വാഗ്‌മോറെയും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുകയാണ്. എന്നാൽ തനിക്ക് വാഗ്‌മോറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പ്രമോദ് മുത്തലിക്ക് തള്ളി.

 ഹിന്ദു മതവും സംസ്‌കാരം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ആളായ തനിക്കൊപ്പം പലരും ഫോട്ടോ എടുക്കാറുണ്ട്. അവരെയൊന്നും താന്‍ അറിയണമെന്നില്ലെന്ന് മുത്തലിക്ക് പറഞ്ഞു. വാഗ്‌മോറെയും അത്തരത്തില്‍ ഒരാള്‍ മാത്രമാണ്. തന്നോടൊപ്പം നിന്ന് ഫോട്ടോ എടുത്തത് കൊണ്ടുമാത്രം അയാളെ താന്‍ അറിയണമെന്നില്ലെന്നും മുത്തലിക് പറഞ്ഞു.

ഇതേസമയം, 2012ല്‍ സിന്ദഗിയിലെ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയ കേസില്‍ വാഗ്‌മോറയെ അറസ്‌റ്റ് ചെയ്തിരുന്നു. ശ്രീരാമസേന പ്രവര്‍ത്തകന്‍ എന്നായിരുന്നു ഇയാള്‍ അന്ന് അവകാശപ്പെട്ടത്. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.