മൃതദേഹം കണ്ടെത്തിയത് തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തിന് ശേഷം

മുസാഫര്‍ നഗര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചൊവ്വാഴ്ചയാണ് ഏഴുവയസ്സുകാരനായ സമീറിനെ കാണാതായത്. ഉടന്‍ തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ വീണ്ടെടുക്കാനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷംലിയില്‍ വച്ച് മൃതദേഹം കണ്ടെടുത്തത്. 

ഷംലിയിലെ ആദര്‍ശ് മാണ്ടിയില്‍, ഒഴിഞ്ഞ ഒരു വയലില്‍ കൈകളും കാലുകളും നാക്കും മുറിച്ച നിലയിലാണ് സമീറിന്റെ മൃതദേഹം കിടന്നിരുന്നത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്നും പൊലീസ് അറിയിച്ചു. 

കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ തന്നെയാകാം കൊല നടത്തിയതെന്നും കരുതുന്നു. ഇവരെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്.