പീഡനത്തിലെ മുഖ്യപ്രതി ബ്രിജേഷ് താക്കൂറിന് ജയിലിൽ സുഖവാസം. ജയിലിൽ നിന്നും ഇയാൾ മന്ത്രിയുൾപ്പടെ ഉന്നതരുമായി ടെലിഫോണിൽ സംസാരിച്ചെന്ന് മിന്നൽ പരിശോധനയിൽ കണ്ടെത്തി.  സ്വാതന്ത്ര്യ ദിനത്തോട് അനുവന്ധിച്ച് മുസഫർപൂർ സെന്ട്രൽ ജയിലിൽ ജില്ലാ ഭരണകൂടം നടത്തിയ മിന്നൽ പരിശോധനയിലാണ് ബ്രിജേഷ് താക്കൂറിന് നല്‍കിയ സൗകര്യങ്ങൾ കണ്ടെത്തിയത്. 

മുസഫർപുർ: പീഡനത്തിലെ മുഖ്യപ്രതി ബ്രിജേഷ് താക്കൂറിന് ജയിലിൽ സുഖവാസം. ജയിലിൽ നിന്നും ഇയാൾ മന്ത്രിയുൾപ്പടെ ഉന്നതരുമായി ടെലിഫോണിൽ സംസാരിച്ചെന്ന് മിന്നൽ പരിശോധനയിൽ കണ്ടെത്തി. സ്വാതന്ത്ര്യ ദിനത്തോട് അനുവന്ധിച്ച് മുസഫർപൂർ സെന്ട്രൽ ജയിലിൽ ജില്ലാ ഭരണകൂടം നടത്തിയ മിന്നൽ പരിശോധനയിലാണ് ബ്രിജേഷ് താക്കൂറിന് നല്‍കിയ സൗകര്യങ്ങൾ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബ്രിജേഷിന് ജയിലിൽ പ്രത്യേക കിടക്ക അനുവദിച്ചിരുന്നു. എന്നാൽ പരിശാധനാ സംഘം എത്തിയപ്പോൾ ഇയാൾ സന്ദർശകമുറിയിലായിരുന്നു. ബീഹാറിലെ മന്ത്രിയുൾപ്പടെ 40 ഉന്നതരുടെ പേരും ഫോൺ നമ്പരുകളുമുള്ള ഡയറി ഇയാളിൽ നിന്ന് കണ്ടെടുത്തു. 

ഉന്നതരെ ഫോൺ ചെയ്യാൻ ഇയാൾക്ക് അവസരം കിട്ടിയിരുന്നു. ഇവരുടെ പേരുകൾ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറി. 70 ദിവസത്തെ കസ്റ്റഡി കാലയളവിൽ ഒരാഴ്ച്ച മാത്രമാണ് ഇയാൾ ജയിലിൽ കഴിഞ്ഞത്. ബ്രിജേഷ് താക്കൂറിന്റെ മകൻ രാഹുൽ ആനന്ദിനെ സിബിഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ബ്രിജേഷ് നടത്തിപ്പുക്കാരാനായ പത്രത്തിന്റെ എഡിറ്ററാണ് രാഹുൽ. കുട്ടികൾ പീഡനത്തിനിരയായ അഭയകേന്ദ്രത്തിന് അടുത്താണ് പത്രമാഫീസും പ്രവർത്തിച്ചിരുന്നത്. പരിശോധനാ സംഘത്തിന്റെ കണ്ടെത്തൽ പുറത്തായതോടെ പ്രതിപക്ഷം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയാവശ്യം വീണ്ടും ശക്തമാക്കി. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.