മാണിയുടെയും ബിഡിജെഎസ്സിന്‍റെ വോട്ടുകള്‍ വാങ്ങും പരസ്യമായി വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ ഒരു തെറ്റുമില്ല ബിഡിജെഎസ്സിനോട് ഇപ്പോള്‍ തന്നെ വോട്ട് ചോദിക്കുന്നുണ്ട്
ആലപ്പുഴ: ചെങ്ങന്നൂരിൽ ബിഡിജെസിനോട് പാര്ട്ടി പ്രാദേശിക നേതാക്കള് വോട്ട് ചോദിക്കുന്നുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്. ബിഡിജെഎസ് വോട്ടുകള് സ്വീകരിക്കും . കെ.എം മാണിയോട് പരസ്യമായി വോട്ട് അഭ്യര്ത്ഥിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും എം.വി ഗോവിന്ദന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കെഎം മാണി ഇപ്പോള് ഒരു മുന്നണിയുടെയും ഭാഗമല്ല. അതുകൊണ്ടുതന്നെ മാണിയോട് ഇടതുമുന്നണി സ്ഥാനാര്ത്ഥിക്കുവേണ്ടി പരസ്യമായി വോട്ടഭ്യര്ത്ഥിക്കുന്നതില് തെറ്റില്ല. വര്ഗ്ഗീയ ശക്തികളൊഴികയെുള്ള എല്ലാവരുടെയും വോട്ട് സ്വീകരിക്കും. ബിഡിജെഎസ്സിന്റെ വോട്ടും വാങ്ങും.
കെഎം മാണിയുമായി ഒരു രാഷ്ട്രീയ സംഖ്യം ഇപ്പോള് ഇടതുമുന്നണി ആലോചിച്ചിട്ടില്ല. കെഎം മാണി തന്നെയാണ് അവരുടെ വോട്ട് ആര്ക്ക് നല്കണം എന്നത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടത്. ബിഡിജെഎസ് എന്ഡിഎ വിട്ട് പുറത്തുവന്നാലും ജാതി രാഷ്ട്രീയത്തിന്റെ ഭാഗമായ പാര്ട്ടിയാണെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
