തിരുവനനന്തപുരം: എം വി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും. സിപിഎം സെക്രട്ടറിയേറ്റിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ ജയരാജന്‍ നിലവില്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ്.
ഇപ്പോള്‍ ഐടി സെക്രട്ടറിയായ എം ശിവശങ്കര്‍ ആണ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.ജയരാജന്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്.ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എം.വി ജയരാജന്‍. എല്‍ഡിഎഫിന്‍റെ വികസന കാഴ്ചപ്പാടിനനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ജനങ്ങളൊടൊപ്പം നിന്ന് പ്രവര്‍ത്തിച്ചതിന്‍റെ അനുഭവം ഇതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.വി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
ഭരണത്തിന് വേഗം പോരെന്നും ഫയലുകള്‍ അനങ്ങുന്നില്ലന്നുമുള്ള വിമര്‍ശനംകൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് മുഴുവന്‍ സമയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ താരുമാനിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിലും ഭരണത്തിന് വേഗം പോരെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
