കൊച്ചി: ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധിക്കാന്‍ ആവശ്യമെങ്കില്‍ മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കുമെന്ന് എം.വി ശ്രേയാംസ് കുമാര്‍. 'ബിജെപിയെയും അര്‍എസ്എസിനെയും പ്രതിരോധിക്കുന്നതില്‍ യുഡിഎഫിന് പാളിച്ച പറ്റിയിട്ടുണ്ടെന്നും ശ്രേയാംസ് കുമാര്‍ ആലുവയില്‍ പറഞ്ഞു.

യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയില്‍ ചേരാനുള്ള നീക്കത്തിലാണ് ജെ.ഡി.യു. എല്‍.ഡി.ഫിലേയ്ക്ക് തിരികെ പോകണമെന്നാണ് ജെ.ഡി.യുവിലെ മുന്‍ നിര നേതാക്കളുടെ നിലപാട്. യു.ഡി.എഫ് വിട്ടു വന്നാല്‍ ജെ.ഡി.യുവിനെ സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എള്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും വ്യക്തമാക്കിയിരുന്നു.