അസാറാമിന് വലിയ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷുന്നുവെന്ന് പിതാവ്

ജോധ്പൂര്‍: അസാറാം ബാപ്പു കുറ്റക്കാരനെന്ന കോടതി വിധിയില്‍ മകള്‍ സന്തോഷിക്കുന്നെന്ന് പെണ്‍കുട്ടിയുടെ കുടുംബം. പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അസാറാം ബാപ്പു കുറ്റക്കാരനെന്നാണ് ജോഥ്പൂര്‍ ജയിലിലെ പ്രത്യേക കോടതിയുടെ വിധി.

അസാറാമിന് വലിയ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷുന്നുവെന്നും മകള്‍ക്ക് നീതി ലഭിക്കുന്നവരെ പൊരുതുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി എന്‍ടിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളെ സഹായിക്കാനായി പൊരുതിയ ജഡ്ജിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മകള്‍ നന്ദി പറഞ്ഞതായും പിതാവ് വ്യക്തമാക്കി.

കേസ് പിന്‍വലിക്കാനായി കഴിഞ്ഞ കാലങ്ങളില്‍ ഭീക്ഷണികളും ആക്രമണങ്ങളും കൈക്കൂലി വാഗ്ദാനങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. സ്വന്തം ഇഷ്ടത്തിന് ഭക്ഷണം കഴിക്കാനും വസ്ത്രങ്ങള്‍ ധരിക്കാനും നിരവധി തവണ അസുഖബാധിതനാണെന്ന് അയാള്‍ നടിച്ചിരുന്നു. ഒത്തരികഷ്ടപ്പാട് സഹിച്ചെങ്കിലും അസാറാം ബാപ്പു കുറ്റക്കാരെന്ന് കണ്ടെത്തിയതില്‍ സന്തോഷിക്കുന്നെന്നും പിതാവ് പറഞ്ഞു.