Asianet News MalayalamAsianet News Malayalam

മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്‍റെ പുതിയ ഷോറൂം തൊടുപുഴയില്‍ തുറന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്‍റെ പുതിയ ഷോറൂം തൊടുപുഴയില്‍ ആരംഭിച്ചു.

My G my generation thoduppuzha showroom inauguration
Author
thoduppuzha, First Published Jan 5, 2019, 11:54 AM IST

ഇടുക്കി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്‍റെ പുതിയ ഷോറൂം തൊടുപുഴയില്‍ ആരംഭിച്ചു. ശനിയാഴ്ച ചലച്ചിത്രതാരങ്ങളായ മിയാ ജോര്‍ജും, സംയുക്തതാ മേനോനും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.

My G my generation thoduppuzha showroom inauguration

മൂവാറ്റുപുഴ റോഡില്‍ ഷാന്‍ഫര്‍ ആര്‍ക്കേഡിലാണ് തൊടുപുഴ ഷോറും പ്രവര്‍ത്തിക്കുന്നത്. പ്രകൃതി സംരക്ഷ ണം ലക്ഷ്യമിട്ട് മൈജി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം പര്‍ച്ചേസ് ചെയ്ത 100 പേര്‍ക്ക് സൗജന്യ വൃക്ഷത്തൈ നല്‍കി.

ചടങ്ങില്‍ മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സി ആര്‍ അനീഷ്, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജയ്സല്‍, സെയില്‍സ് എ ജി എം കെ.കെ ഫിറോസ്, സൗത്ത് സോണല്‍ മാനേജര്‍ സിബിന്‍ വിദ്യാധരന്‍, ടെറിട്ടറി മാനേജര്‍ അബിന്‍ ബെന്നി തുടങ്ങിയവർ പങ്കെടുത്തു. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് തുടങ്ങിയ മൈജിക്ക് ഇന്ന് 65 ഷോറൂമുകളുണ്ട്. ലോകോന്തര ബ്രാന്‍റുകളുടെ ഡിജിറ്റല്‍ പ്രെഡക്ടുകളും മോഡലുകളും മൈജി ഷോറുമുകളില്‍ ലഭ്യമാണ്. 

പ്രൊഫഷണല്‍ മാനേജ്‌മെന്റ് മികവും ടെക്‌നോളജി ജാഗ്രതയും മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മികച്ച ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ലളിത തവണ വ്യവസ്ഥയില്‍ അതിവേഗ ഫൈനാന്‍സ് സൗകര്യങ്ങളും ഈസി ഡോക്യുമെന്റേഷന്‍ തുടങ്ങിയ സേവന പദ്ധതികളും ലഭിക്കുന്നതാണ്. 


 

Follow Us:
Download App:
  • android
  • ios