വാഷിംഗ്ടണ്‍: പുതുവത്സര ദിനത്തില്‍ അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായെത്തിയ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന് മറുപടിയുമായി ഡൊണാള്‍ഡ് ട്രംപ്. തന്റെ കയ്യിലും നൂക്ലിയാര്‍ ബട്ടണുണ്ട്. എന്നാല്‍ അത് കിമ്മിന്റെ കയ്യില്‍ ഉള്ളതിലും വലുതും ശക്തവുമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയ്ക്ക് നേരെ സജ്ജമായ ആണവായുധങ്ങളുടെ ബട്ടണ്‍ എപ്പോഴും തന്റെ പക്കലുണ്ടെന്നായിരുന്നു കിം പുതുവത്സരത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
ഉത്തരകൊറിയയുമായി യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഉത്തര കൊറിയ വികസിപ്പിച്ച ആണവായുധങ്ങള്‍ക്ക് അമേരിക്കയെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്നും കിം പറഞ്ഞിരുന്നു.
അമേരിക്ക മുഴുവനായും ഉത്തര കൊറിയയുടെ ആണവായുധങ്ങള്‍ക്ക് കീഴിലാണ്. ആ ആണവായുധങ്ങളുടെ ബട്ടണ്‍ എപ്പോഴും തന്റെ കയ്യിലാണ്. ഭീഷണിയല്ലെന്നും ഇതാണ് യാഥാര്‍ത്ഥ്യമെന്നും കിം വ്യക്തമാക്കിയിരുന്നു.
