മ്യാൻമറിൽനിന്നുള്ള ലഹരി മാഫിയയാണ് ത്രിപുര മുഖ്യമന്ത്രിയെ വകവരുത്താൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് രത്തൻ ചക്രബർത്തി ആരോപിച്ചു
അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ വധശ്രമം നടക്കുന്നതായി ത്രിപുര ബിജെപി. ലഹരി മാഫിയാണ് ഇതിന് പിന്നില്‍ എന്നാണ് ബിജെപി ആരോപണം. മ്യാൻമറിൽനിന്നുള്ള ലഹരി മാഫിയയാണ് ത്രിപുര മുഖ്യമന്ത്രിയെ വകവരുത്താൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് രത്തൻ ചക്രബർത്തി ആരോപിച്ചു. ഇതുസംബന്ധിച്ച വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടികളാണ് ബിപ്ലബ് ദേബ് സ്വീകരിക്കുന്നത് എന്ന് ബിജെപി അവകാശപ്പെടുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ അമ്പതിനായിരം കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും 120 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ഇതാണ് ലഹരി മാഫിയ കൊലപാതക പ്ലാനുമായി നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ലഹരി മാഫിയയ്ക്കെതിരെ ബിപ്ലബ് ദേബ് സ്വീകരിച്ച നടപടികൾ അവർക്ക് കോടികണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നും ബിജെപി അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ബിപ്ലബിനെ വധിക്കാൻ ലഹരിമാഫിയ പദ്ധതിയിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകണമെന്ന് ബിജെപി ത്രിപുര ഘടകം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
