മൈസൂർ കൊച്ചുവേളി ട്രെയിൻ ഉടൻ സർവീസ് തുടങ്ങും
ദില്ലി: മൈസൂർ കൊച്ചുവേളി ട്രെയിൻ ഉടൻ സർവീസ് തുടങ്ങും. എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് റയിൽവെ ബോർഡ് ചെയർമാൻ അറിയിച്ചതായി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസമായിരുന്നു ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരുന്നത്.
കൊച്ചുവേളിയില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്. കൊല്ലം, കോട്ടയം, എര്‍ണാകുളം തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്. കോയമ്പത്തൂര്‍ മെയിന്‍ ജംഗ്ഷനില്‍ നിന്ന് ഈറോഡ്, ബംഗളൂരു ജംഗ്ഷന്‍ വഴി മൈസൂരിലെത്തും.
