കോട്ടയം: വീടുകളുടെ ഭീത്തിയില്‍ കറുത്ത സ്റ്റിക്കറുകളെ പറ്റി ഭീതി പടര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ കൈമാറുന്ന വാട്ടസ് ആപ്പ് ഗ്രൂപ്പുകള്‍ നീരിക്ഷണത്തില്‍. ഇതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ആയിരത്തിലതികം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും ലക്ഷത്തിലതികം സന്ദേശങ്ങളും പരിശോധിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നട്ടാശ്ശേരി പുത്തേട്ട് ഭാഗത്തു വീടിന്‍റെ ഭിത്തിയിലാണു കറുത്ത സ്റ്റിക്കര്‍ ആദ്യമായി കാണുന്നത്. തുടര്‍ന്നു ജില്ലയിലെ അറുനൂറിലേറെ വീടുകളില്‍ നിന്ന് ഇത്തരത്തില്‍ സ്റ്റിക്കര്‍ കണ്ടെത്തി.
ഒന്നര വര്‍ഷം മുമ്പ് ജില്ലയില്‍ ബ്ലാക്ക് മാന്‍ എന്ന രീതിയില്‍ വാട്ട്‌സ് ആപ്പ് വഴി പ്രചരണം നടത്തിരുന്നു. ഇതേ രീതി തന്നെയാണ് ഇപ്പോഴത്തെ സ്റ്റിക്കറിന്റെ പ്രചരണത്തിനു പിന്നില്‍ എന്നു പോലീസ് സംശയിക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ പോലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തണം എന്നും പോലിസ് അറിയിച്ചു.
സ്റ്റിക്കര്‍ കണ്ടെത്തിയതായി വാര്‍ത്ത പ്രചരിപ്പിച്ച ശേഷം ആരെങ്കിലും ഇതു മനപ്പൂര്‍വം ഒട്ടിച്ചുവയ്ക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സ്റ്റിക്കര്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ പോലീസ് രാത്രികാലങ്ങളില പെട്രോളിങ് ശക്തമാക്കി.
