ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് നിര്‍മ്മിതമായ അജ്ഞാത ഉപകരണം കണ്ടെടുത്തു. ഒരു ലാപ്‍ടോപ്പിന്റെ വലിപ്പത്തിലുള്ള ഇതില്‍ ചൈനീസ് ഭാഷയായ മന്താരിനില്‍ അച്ചടിച്ചിട്ടുള്ള ഏതാനും വാക്കുകളുമുണ്ട്. ചൈനീസ് സൈന്യത്തിന്റെ നിരീക്ഷണ വസ്തുക്കളാകാമെന്ന ധാരണയില്‍ പരിഭ്രാന്തരായ നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിലാണ് ഇത് കണ്ടെടുത്തതെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു. ചൈനയുടെ ആകാശ നിരീക്ഷണ ഉപകരണമോ കാലാവസ്ഥാ നീരീക്ഷണ ഉപകരണമോ അവാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിനെ അരുണാചല്‍ സര്‍ക്കാര്‍ വിവരം അറിയിച്ചിട്ടുണ്ട്. ഉപകരണം ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി ഉപകരണം പരിശോധനകള്‍ക്കായി കൊണ്ടുപോയി. അഞ്ച് മണിക്കൂറുകളോളം മലകയറി മാത്രം എത്താന്‍ കഴിയുന്ന സ്ഥലത്ത് നിന്നാണ് ഉപകരണം നാട്ടുകാര്‍ക്ക് ലഭിച്ചത്.
