കടല്‍ത്തീരത്ത് അടിഞ്ഞ അജ്ഞാത ജീവിയുടെ മൃതദേഹം അടിഞ്ഞു. ഫീലിപ്പീന്‍സിലെ ഡിനാഗട് ദ്വീപിലെ കഗ്‌ഡൈയാനോയിലാണ് സംഭവം. മേഖലയിലെ ഭൂമികുലുക്കത്തിനു പിന്നാലെ നടന്ന സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്‍ത്തി.

ഹിമക്കരടിയാണെന്നായിരുന്നു ചിലരുടെ ഭാഷ്യം. എന്നാല്‍ കടല്‍ പശുവിന്റെ അഴുകിയ മൃതദേഹമാണ് എന്നായി ഒരു വിഭാഗം. തിമിംഗലത്തിന്റെതാണ് എന്നും അഭിപ്രായം ഉയര്‍ന്നു. പലരും ചിത്രങ്ങള്‍ എടുത്തു സോഷില്‍ മീഡിയയില്‍ കൂടി പങ്കുവച്ചു. ഏതായാലും അധികൃതര്‍ മൃതദേഹത്തിന്റെ സാമ്പിള്‍ എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.