മണിപ്പൂരിൽ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിരേൻ സിംഗ് നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ നജ്‍‌മ ഹെപ്‍തുള്ള ബിരേൻ സിംഗിനെ സര്‍ക്കാര്‍ രൂപീകരിക്കാൻ ക്ഷണിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. നാഷണൽ പീപ്പിൾസ് പാര്‍ട്ടി ഉൾപ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് ഗവര്‍ണര്‍ക്ക് മുന്നിൽ ഭൂരിപക്ഷം തെളിയിക്കാനായിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred