കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ച സംവിധായകന്‍ നാദിര്‍ഷാ ആശുപത്രി വിട്ടു. ഇന്നലെ വൈകീട്ടാണ് ഡിസ്ചാര്‍ജ് ആയത്. മൂന്ന് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നാദിര്‍ഷാ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലൊണ് നാദിര്‍ഷാ ഉദരസംബന്ധമായ അസുഖമാണെന്ന പറഞ്ഞ് ചികിത്സ തേടിയത്.

തുടര്‍ന്ന് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഇതിനിടെ ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവന ആസൂത്രിതമാണെന്നും, സാക്ഷികളെ സ്വാധീനിക്കുന്ന നടപടിയില്‍ കോടതി ഇടപെടണമെന്നുമാവശ്ണ്യപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അങ്കമാലി കോടതി ഇന്ന് പരിഗണിച്ചേക്കും