കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാലരമണിക്കൂറാണ് നാദിര്‍ഷായെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസില്‍ ദിലീപും താനും നിരപരാധികളെന്ന് നാദിര്‍ഷാ പറഞ്ഞു. ഇക്കാര്യം കോടതിയില്‍ ബോധ്യപ്പെടുത്തും.

സുനില്‍കുമാറുമായി നേരിട്ട് പരിചയമില്ലെന്നും നാദിര്‍ഷാ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നാദിര്‍ഷാ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.