വോട്ടെടുപ്പിനിടെ നാഗാലാന്‍റില്‍ ബോബാക്രമണം: മേഘാലയ സമാധാനപരം

ദില്ലി: മേഘാലയ, നാഗലാന്‍റില്‍ നിയസമഭകളിലേക്കുള്ള വോട്ടെടെുപ്പ് പുരോഗമിക്കുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുന്പോള്‍ മേഘാലയയില്‍ 0 ഉം നാഗലാന്‍റില്‍ 40 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം നാഗലാന്‍ഡില്‍ പോളിംഗ് സ്റ്റേഷന് നേരെ ബോംബാക്രമണം ഉണ്ടായി. 

ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാഗലാന്‍ഡില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുന്പായിരുന്നു ബോംബാക്രമണം. ടിസിത് നിയമസഭാ മണ്ഡലത്തില്‍ ബൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 

അസാം നാഗലാന്‍ഡ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തംലു മണ്‍ഡലത്തിലെ ചില ബൂത്തുകളില്‍ ഏറെ നേരം പോളിംഗ് തടസപ്പെട്ടു. നിരവധി ബുത്തുകളില്‍ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി ടി ആര്‍ സെലിയാംഗ് പ്രതികരിച്ചു

മേഘാലയയില്‍ വോട്ടെടുപ്പ് സമാധാനപരമാണ്. എന്നാല്‍ നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം നിരവധി ബൂത്തുകളില്‍ പോളിംഗ് തടസ്സപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. ത്രിപുര, മേഘാലയ, നാഗലാന്‍ഡ് എന്നിവിടങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൈകിട്ട് പുറത്ത് വരും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.