ബിജെപിയ്ക്കൊപ്പമില്ല; പിന്തുണ കോണ്‍ഗ്രസിനെന്ന് നാഗേന്ദ്ര

First Published 16, May 2018, 7:32 PM IST
nagendra reached karnataka congress committee office
Highlights
  • അഭ്യൂഹങ്ങള്‍ക്ക് വിട
  • കോണ്‍ഗ്രസ് ആസ്ഥാനത്ത് നേരിട്ടെത്തി ബെല്ലാരി എംഎല്‍എ

ബംഗളുരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ ബിജെപിയ്ക്കൊപ്പം ചേര്‍ന്നെന്ന വാദങ്ങള്‍ തള്ളി ബെല്ലാരി എംഎല്‍എ നാഗേന്ദ്ര. കോണ്‍ഗ്രസ് ആസ്ഥാനത്ത് നേരിട്ടെത്തി നാഗേന്ദ്ര പിന്തുണ പ്രഖ്യാപിച്ചു. നേരത്തേ നാഗേന്ദ്ര ബിജെപിയ്ക്കൊപ്പം ചേര്‍ന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

അതേസമയം കുമാരസ്വാമിയും കോണ്‍ഗ്രസും വൈകിട്ട് ഗവര്‍ണറെ കണ്ടതോടെ ബിജെപി ക്യാപ് വീണ്ടും സമ്മര്‍ദ്ദത്തിലാണ്. പ്രകാശ് ജാവദേക്കറും പിയൂഷ് ഗോയലുമടങ്ങുന്ന അമിത് ഷായുടെ ദൂതന്മാര്‍  പലവട്ടം ബിജെപി ഓഫിസില്‍ യോഗം ചേര്‍ന്നു. 

ചുരുങ്ങിയത് 9 എംഎല്‍മാരെ അടര്‍ത്തിയെടുക്കാനാണ് നീക്കം നടത്തിയതെങ്കിലും വിജയം കണ്ടു എന്ന് അമിത്ഷായ്ക്കുറപ്പ് നല്കാന്‍ അവര്‍ക്കാവുന്നില്ല. പഴയ ബിജെപി ബന്ദമുള്ളവരെയും ലിംഗായത്തുകളെയും ലക്ഷ്യമിടുന്നതിനൊപ്പം കോണ്‍ഗ്രസിലെയും ജെഡിഎസിലെയും അസംതൃപ്തരെയും ചാക്കിടാന്‍ 100 കോടി രൂപവരെ ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.

loader