നാഗ്പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഒന്‍പത് വിക്കറ്റ് ശേഷിക്കേ ലങ്കയ്ക്ക് 384 റണ്‍സ് കൂടി വേണം.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക.ഓപ്പണര്‍ സമരവിക്രമയെ ഇശാന്ത് ശര്‍മ്മ ഇന്നലെ പുറത്താക്കിയിരുന്നു. നേരത്തേ, ഇന്ത്യ ആറ് വിക്കറ്റിന് 610 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.405 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്.
വിരാട് കോലിയുടെ ഇരട്ടസെഞ്ച്വറിയുംരോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.അഞ്ചാം ഇരട്ടസെഞ്ച്വറി നേടിയ കോലി 213 റണ്‍സെടുത്തപ്പോള്‍ രോഹിത് 102 റണ്‍സുമായി പുറത്താവാതെ നിന്നു.
