ലാഭം കൂട്ടാനും ജനങ്ങളെ ആകര്ഷിക്കാനുമായി പരസ്യങ്ങളിലെ നഗ്‌നതാ പ്രദര്ശനം ലോകത്തെ ആദ്യ സംഭമല്ല. പക്ഷേ എല്ലാ പരസ്യങ്ങളെയും കടത്തിവെട്ടുന്നൊരു പരസ്യവുമായാണ് കസാഖ്സ്ഥാന്‍ ട്രാവല്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
പരസ്യത്തില് പൂര്‍ണ നഗ്‌നരായ എയര്‌ഹോസ്റ്റസുമാര് തങ്ങളുടെ തലയിലെ തൊപ്പി ഊരി നഗ്‌നത മറയ്ക്കുന്നതും വീഡിയോയില് കാണാം. കഴുത്തിലണിഞ്ഞിരിക്കുന്ന ടൈ മാത്രമാണ് വീഡിയോയില്‍ എയര്‍ ഹോസ്റ്റസ്ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന ഏക വസ്ത്രം. ഏഴു മോഡലുകളാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ചോകോ ട്രാവല്‍ എന്ന കമ്പനിയ്ക്ക് വേണ്ടി നിക്കോളേ മാസെന്റ് സേവ് ആണ് വീഡിയോ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. സ്ത്രീസമൂഹത്തെ അപമാനിച്ചുവെന്ന വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ തന്നെ വീഡിയോയില്‍ ആരെയും അപമാനിക്കുന്നില്ലെന്ന വിശദ്ദീകരണവുമായി മാസെന്റ് സേവ് രംഗത്തെത്തി.
പുരുഷ പൈലറ്റ്മാരെ ഉപയോഗിച്ചും ട്രാവല്‍ കമ്പനി സമാനമായ രീതിയില്‍ പരസ്യം ചിത്രീകരിച്ചിട്ടുണ്ട്. ഇതോടെ ലൈംഗികത ഉപയോഗപ്പെടുത്തി ജനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവും കമ്പനിയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

