Asianet News MalayalamAsianet News Malayalam

അസമിൽ പൗരത്വബില്ലിനെതിരെ യുവാക്കളുടെ ന​ഗ്നപ്രതിഷേധം

പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദുക്കൾക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങൾക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. 

naked protest at asam against citizenship bill
Author
Asam, First Published Feb 1, 2019, 11:59 PM IST

ഗുവാഹത്തി: അസമിൽ പൗരത്വ (ഭേദ​ഗതി) ബില്ലിനെതിരെ ന​ഗ്നരായി പ്രതിഷേധം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ പ്രതിഷേധം തുടർന്നു കൊണ്ടിരിക്കുകയാണ്. മൂന്ന് യുവാക്കളാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ന​ഗ്നരായി പ്രതിഷേധിച്ചത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിം​ഗാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അസമിനെതിരെയല്ല ബിൽ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദുക്കൾക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങൾക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. 

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985-ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇത്. 

Follow Us:
Download App:
  • android
  • ios