നക്കീരൻ പത്രാധിപർ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതി എന്ന പരാതിയിലാണ് അറസ്റ്റ്. 

ചെന്നൈ: നക്കീരൻ പത്രാധിപർ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതി എന്ന പരാതിയിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പൂനെയിലേക്ക് പോകും വഴി ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

സര്‍വകലാശാലാ അധികൃതര്‍ക്ക് 'വഴങ്ങിക്കൊടുക്കാന്‍' വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കഴിഞ്ഞമാസം കോളേജ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്.

നിര്‍മലാദേവി അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമായി ബന്ധപ്പെടുത്തി ഗവര്‍ണര്‍ക്കും ഓഫീസിനുമെതിരെ ലേഖനമെഴുതിയെന്നാണ് ഗോപാലിനെതിരായ ആരോപണം. വഴങ്ങികൊടുക്കുകയാണെങ്കിൽ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നുമായിരുന്നു അധ്യാപികയുടെ ഉപദേശം. ഈ സംഭവത്തില്‍ ഉന്നത തലത്തില്‍ വരെ ഇടപെടലുണ്ടെന്നായിരുന്നു ലേഖനം.