സംസ്ഥാനത്തിന്റെ 42 ാം ചീഫ് സെക്രട്ടറി. നാലാമത് വനിതാ ചീഫ് സെക്രട്ടറി. ഒരുപാട് സുപ്രധാന പദവിക്ക് ശേഷമാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്നത്. രാവിലെ ഓഫീസിലെത്തി ചുമതലയേറ്റു. ജനങ്ങള്‍ക്ക് പരമാവധി സേവനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നളിനി നെറ്റോവ്യക്തമാക്കി. മെല്ലപ്പോക്ക് ഭരണം. ഉദ്യോഗസ്ഥപ്പോര ഏറെ നിര്‍ണ്ണായക ഘട്ടത്തിലാണ് പുതിയ ചീഫ് സെക്രട്ടറി ചുമതലയേല്‍ക്കുന്നത്

എസ്എം വിജയാനന്ദിന്റെ പിന്‍ഗാമിയായാണ് നളിനി നെറ്റോ ചുമതലയേല്‍ക്കുന്നത്. 1981 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോക്ക് ഓഗസ്റ്റ് 31 വരെ സര്‍വ്വീസുണ്ട്.